
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെയു മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ കുടുങ്ങി. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് വരികയായിരുന്ന തീർത്ഥാടക സംഘമാണ് ഭീംബാലിയിൽ കുടുങ്ങിയത്. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് തീർത്ഥാടകരെ തടയുകയായിരുന്നു.
രാവിലെ പൊലീസ് നിർദ്ദേശ പ്രകാരമാണ് തീർത്ഥാടകർ കേദാർനാഥിൽ നിന്ന് യാത്ര തിരിച്ചത്. എന്നാൽ പാതിവഴിയിൽ എത്തിയപ്പോൾ സുരക്ഷ മുൻനിറുത്തി യാത്ര തടയുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതായും ആവശ്യമായ താമസസൗകര്യവും സുരക്ഷയും ഒരുക്കണമെന്ന് തീർത്ഥാടകർ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിന് പുറമേ ഉത്തർപ്രദേശ്, ഒഡീഷ, സിക്കിം, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. യു.പിയിൽ മൂന്നുദിവസമായി തുടരുന്ന മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേർ മരിക്കുകയും 46 പേർക്ക് പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |