ന്യൂഡൽഹി : മലയാളി വിദ്യാർത്ഥിനി ആതിര ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചെന്ന പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് രാത്രിയിൽ ഡൽഹിയിൽ എൻ,എസ്,യു.ഐ സമരം.. ആതിര അടക്കമുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. എഫ്.ഐ.ആർ ഇടും വരെ സമരം തുടരുമെന്ന് എൻ,എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കർ പറഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് ചാടികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. പ്രതിഷേധത്തെ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു . സംഘർഷാവസ്ഥയെ തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി., വിനോദ് ജാക്കർ ഉൾപ്പെടെയുള്ളവരെയാണ് ബലംപ്രയോഗിച്ച് നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |