SignIn
Kerala Kaumudi Online
Saturday, 01 August 2026 2.01 AM IST

മോദിക്കെതിരായ അധിക്ഷേപ പോസ്റ്റ്: മെറ്റയ്‌ക്കെതിരെ കേസ്

e

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്. ചില സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെലങ്കാന ബി.ജെ.പി സമൂഹ മാദ്ധ്യമ കോർ കമ്മിറ്റി അംഗം ടി. സായ്‌കിരൺ നൽകിയ പരാതിയിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പൊതുസമാധാനത്തിനും ഭംഗം വരുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തെളിവായി ഇരുപതോളം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുള്ള വിശദാംശങ്ങളും പൊലീസിന് നൽകി.

ജന്തർ മന്ദറിൽ നടന്ന സി.ജെ.പി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിക്കെതിരേ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. 26കാരിയായ രുചിക സിംഗിനെതിരെ അപകീർത്തിപ്പെടുത്തൽ,​ പൊതുസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നോയിഡയിലും ഡൽഹിയിലുമായാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാകില്ല: രാഹുൽ

പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരേ തുടർച്ചയായി കേസെടുക്കുന്നതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജെൻസിയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ സർക്കാരിന് കഴിയില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഭാവിതലമുറയോട് സർക്കാർ കാണിക്കുന്ന പ്രതികാര നടപടിയിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

അപലപിച്ച് സി.ജെ.പി

വിദ്യാർത്ഥിനിക്കെതിരേ കേസെടുത്ത ഡൽഹി പൊലീസ് നടപടിയെ അപലപിച്ച് സി.ജെ.പി. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് തെറ്റാണെങ്കിലും അതിന്റെ പേരിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും അപലപനീയമാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.

വിദ്യാർത്ഥികൾക്കെതിരേ മുൻ പൊലീസുകാർ

അതേസമയം വിദ്യാർത്ഥി സമരത്തിനു പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നും വിദ്യാർത്ഥികൾ അക്രമപാത സ്വീകരിച്ചതോടെയാണ് ഡൽഹി പൊലീസിനു കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതെന്നും വിരമിച്ച പൊലീസുകാർ. സി.ജെ.പി സമരത്തിനിടെ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥന്റെ മക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം. പിതാവിനെ അതി ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരേ വീഡിയോ പരിശോധിച്ച് കർശന നിയമനടപടി സ്വീകരിക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNESWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360