
കുടിവെള്ളത്തിനും കർഷക ക്ഷേമത്തിനും മുൻഗണന
ബന്ദ് പിൻവലിക്കണമെന്നും ആവശ്യം
ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും നിലവിൽ കുടിവെള്ളത്തിനാണ് മുൻഗണനയെന്നും
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സുപ്രീംകോടതി ഹർജി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി പരിശോധിച്ചുവരികയാണ്.
കർഷക ക്ഷേമത്തിനും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. 3,500 ഘനയടി വെള്ളം തമിഴ്നാടിന് നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിട്ടിയുടെ നിർദ്ദേശത്തിനുപിന്നാലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിനുശേഷമാണ് ഇക്കാര്യം പറഞ്ഞത്.
വിവിധ സംഘടനകൾ 13ന് തീരുമാനിച്ചിരുന്ന ബന്ദ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
' പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനാണ് മുൻഗണന. കടുത്ത വരൾച്ചാ സാഹചര്യം കണക്കിലെടുക്കാതെ തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിട്ടിയുടെ നിർദ്ദേശം. ഇതിനെതിരെ അപ്പീൽ നൽകി. നിയമ വിദഗ്ദ്ധരുടെ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ ക്ഷമയോടെയിരിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടുമായി സംസാരിക്കും ' ശിവകുമാർ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, ഡി.വി. സദാനന്ദ ഗൗഡ, ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്തലജെ എന്നിവരും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |