
ഛണ്ഡിഗർ: വിവാഹക്കാര്യം പറയുമ്പോൾ ഉഴപ്പ്. പല തവണ വിവാഹം നീട്ടിവച്ചതിലുള്ള പക. ഒടുക്കം കാമുകന് മദ്യം നൽകിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. മദ്ധ്യപ്രദേശ് സത്‌ന സ്വദേശിയായ അനിതയാണ് (33) കാമുകൻ സദാഖത്തിനെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സദാഖത്ത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന്അനിത സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജൂലായ് 25നാണ് കൊലപാതകം നടന്നത്. അനിത അനങ്പൂർ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സദാഖത്തിനെ മദ്യം നൽകി. സദാഖത്ത് ഉറങ്ങുന്നതിനിടെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശേഷം മുറി പൂട്ടി അനിത രക്ഷപ്പെട്ടു. ഫരീദാബാദിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയാണ് അനിത. അനിത വിവാഹിതയാണെന്നും
ഭർത്താവ് ഉപേക്ഷിച്ചതാണെന്നും പൊലീസ് പറഞ്ഞു.
സദാഖത്തിനെ കാണാതായതോടെ ഇയാളുടെ സഹോദരൻ അനിതയോട് അന്വേഷിച്ചു. സദാഖത്ത് തന്റെ അടുത്ത് വന്നില്ലെന്നായിരുന്നു മറുപടി . തുടർന്ന് അനിതയെ സംശയമുണ്ടെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിത താമസിച്ചിരുന്ന വാടക മുറിയിൽ നിന്ന് അഴുകിയ നിലയിൽ സദാഖത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |