
അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ അക്രമികൾ വെടിവച്ചുകൊന്നു. ഗുർപ്രീത് സിംഗ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഫിറോസ്‌പൂരില മാംദോട്ട് എന്ന ഗ്രാമത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അക്രമികൾ കാറിൽ പിന്തുടർന്നെത്തി വെടിയുതിർക്കുകയായിരുന്നു. ഗുർപ്രീതിന്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഗുർപ്രീതിന്റെ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിനുനേരെയും ആക്രമണമുണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയ തർക്കമാണ് കാരണമെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |