
ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാഫലത്തിലെ മാർക്ക് പരിശോധിക്കാനും പുനർമൂല്യനിർണയത്തിനും അവസരം. ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പ് ലഭിച്ചശേഷം മാത്രമേ ഇതിന് അപേക്ഷിക്കാനാകൂ.
സ്‌കാൻ പകർപ്പിനായി ഇന്നും നാളെയുമായി അപേക്ഷിക്കാം. ഒരു വിഷയത്തിന് 100 രൂപയാണ് ഫീസ്. സ്‌കാൻ പകർപ്പ് ലഭിച്ചശേഷം സെപ്റ്റംബർ 7, 8 തീയതികളിൽ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. മാർക്ക് പരിശോധനയ്ക്ക് 100 രൂപയും റീവാല്യവേഷന് ഓരോ ചോദ്യത്തിനും 100 രൂപയുമാണ് ഫീസ്.
അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. ഉത്തരക്കടലാസ് പരിശോധിക്കമ്പോൾ മൂല്യനിർണയം ചെയ്യാത്ത ചോദ്യങ്ങളുണ്ടോ, മാർക്ക് രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടോ, ആകെ മാർക്കിൽ വ്യത്യാസമുണ്ടോ തുടങ്ങിയവ പരിശോധിക്കാം. തിയറി പേപ്പറിന് മാത്രമായിരിക്കും പുനർമൂല്യനിർണയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |