
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ. ഇസഡ് പ്ലസ് വിഭാഗത്തിൽ നിന്ന് സ്റ്റാലിന്റെ സുരക്ഷ ഇസഡിലേക്ക് മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം.ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ.മണിവസൻ, ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടും സ്റ്റാലിന്റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി പരിശോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |