ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐയുടെ ദേശീയ പ്രതിഷേധം നാളെ ഡൽഹിയിലെ രാംലീല മൈതാനിയിൽ. 'ബദലാവ് ജരൂരി ഹെ' (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് സി.പി.ഐ ദേശീയ നേതൃത്വം അറിയിച്ചു. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി തുടങ്ങി.
വിലക്കയറ്റം തടയുക, തൊഴിലവസരങ്ങൾ ഉറപ്പാക്കുക, കാർഷിക വിളകൾക്ക് നിയമപരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, വനിതാ സംവരണം നടപ്പാക്കുക, ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് സാമൂഹികനീതി ഉറപ്പാക്കുക, ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റാലി.
പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയതടക്കമുള്ള തടസങ്ങൾ ഉണ്ടായിട്ടും പ്രവർത്തകരുടെ പങ്കാളിത്തത്തിൽ കുറവുണ്ടാകില്ലെന്ന് പി. സന്തോഷ്‌കുമാർ എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |