ചെന്നൈ: ഡി.എം.കെയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികളുടെ എണ്ണം 77ൽ നിന്നും 110 ആക്കി. ജനസംഖ്യാടിസ്ഥാത്തിലാണ് കമ്മിറ്റികളുടെ എണ്ണം വർദ്ധിപ്പിച്ചതെന്ന് പാർട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിൻ അറിയിച്ചു.പാർട്ടി ആസ്ഥാനത്ത് നിന്ന് നിയോഗിക്കപ്പെട്ട പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങൾ നടത്താൻ നിലവിലുള്ള ജില്ലാ സെക്രട്ടറിമാർക്ക് സ്റ്റാലിൻ നിർദ്ദേശം നൽകി. പുതിയ ജില്ലാ ഘടനയ്ക്ക് കീഴിൽ നഗരം, യൂണിയൻ, ഏരിയ, ടൗൺ പഞ്ചായത്ത്, വാർഡ്, ബ്രാഞ്ച് തല പാർട്ടി യൂണിറ്റുകളുടെ വിഭജനത്തെക്കുറിച്ച് 15 ദിവസത്തിനകം ശുപാർശകൾ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |