SignIn
Kerala Kaumudi Online
Thursday, 17 September 2026 2.15 AM IST

വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ രാജിവെക്കാം; വെല്ലുവിളിയുമായി മന്ത്രി പ്രിയങ്ക് ഖാർഗെ

a

ബെംഗളൂരു: പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം ആലപിക്കാൻ ബി.ജെ.പി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ നാഗേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ.അശോക എന്നിവർ വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ താൻ രാജിവെക്കാമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. കൽബുർഗിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെ ചൊല്ലിയുള്ള കോൺഗ്രസും ബി.ജെ.പിയും പോര് തുടരുന്നതിനിടെയാണ്.

ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് അല്ലെങ്കിൽ നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാൾ വലിയവരാണോ ബി.ജെ.പി നേതാക്കളും മോദിയുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു. ബി.ജെ.പിക്ക് പ്രതിഷേധിക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ദേശീയഗീതം വിഷയമാക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബി.ജെ.പി എം.എൽ.എമാരെക്കൊണ്ട് സഭയിൽ വന്ദേമാതരം പാടിക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുമെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360