SignIn
Kerala Kaumudi Online
Saturday, 19 September 2026 1.38 AM IST

യു.ജി.സി നെറ്റ്: പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ugc-net-exam-

ന്യൂഡൽഹി: യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പുനഃപരീക്ഷാഫലം ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. അന്തിമ ഉത്തരസൂചികയും ഫലവും ugcnet.nta.nic.inൽ പരിശോധിക്കാം. 1,20,355 പേർ പരീക്ഷയെഴുതി. 824 പേർ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്), 11,610 പേർ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും 23,154 പേർ പിഎച്ച്.ഡി പ്രവേശനത്തിനും അർഹരായി. ചോദ്യപേപ്പറുകളെക്കുറിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് മൂന്ന് വിഷയങ്ങൾക്ക് പുനഃപരീക്ഷ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC NET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360