
ന്യൂഡൽഹി: വ്യവസായ ആവശ്യത്തിനുള്ള പഞ്ചസാരയുടെ സംഭരണ പരിധി 15 ദിവസത്തിൽ നിന്ന് 30 ദിവസമായി കേന്ദ്രസർക്കാർ ഉയർത്തി. എന്നാൽ 15 ദിവസത്തിന് മുകളിലുള്ള അധിക സംഭരണം ഇറക്കുമതി ചെയ്ത പഞ്ചസാരയിൽ നിന്നായിരിക്കണം. ആഭ്യന്തര വിപണിയിൽ നിന്ന് 15 ദിവസത്തെ ഉപഭോഗത്തിനുള്ള പഞ്ചസാര മാത്രമേ സംഭരിക്കാനാകൂ. പ്രതിമാസം 10 മെട്രിക് ടണ്ണിലധികം പഞ്ചസാര ഉത്പാദനത്തിനോ മറ്റ് വ്യവസായ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇളവ് ബാധകം. ഉത്സവകാലത്തെ അധിക ആവശ്യകത കണക്കിലെടുത്താണ് സംഭരണ പരിധി ഉയർത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |