
ന്യൂഡൽഹി: നീറ്റ് പി.ജി ഫലം പുറത്തുവന്നതിന് പിന്നാലെ മൂല്യനിർണയത്തിൽ ആശങ്കയുമായി ആയിരക്കണക്കിന് മെഡിക്കൽ ബിരുദധാരികൾ. കണക്കാക്കിയ മാർക്കും ലഭിച്ച മാർക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി. ഇതോടെ പരീക്ഷയുടെ ഉത്തരസൂചികയും ഉത്തരക്കടലാസുകളും പുറത്തുവിടണമെന്ന ആവശ്യം ശക്തമായി.
സെപ്തംബർ 24നാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ പരിശോധിക്കണമെന്നും ഉത്തരസൂചികയും ഉത്തരരേഖകളും അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടന പരാതി നൽകി. മൂല്യനിർണയ നടപടികളിൽ കൂടുതൽ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇന്നുമുതൽ ഉത്തരസൂചികയും വ്യക്തിഗത ഉത്തരരേഖയും പരിശോധിക്കാനാകുമെന്ന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അറിയിച്ചിട്ടുണ്ട്. ഓരോ ചോദ്യത്തിനും ശരിയുത്തരം, രേഖപ്പെടുത്തിയ ഉത്തരം, ലഭിച്ച മാർക്ക് എന്നിവ പരിശോധിക്കാം. ഇതോടെ ആശങ്കകൾക്ക് വ്യക്തതയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |