SignIn
Kerala Kaumudi Online
Thursday, 01 October 2026 12.46 AM IST

 പഹൽഗാം ഭീകരാക്രമണം മുഖ്യ സൂത്രധാരനെയും വകവരുത്തി സൈന്യം

s

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം. ലഷ്‌കറെ ത്വയ്‌ബ ഭീകരൻ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെയാണ് വധിച്ചത്. ആക്രമണത്തിൽ പങ്കെടുത്ത മറ്റ് ഭീകരരെ സൈന്യം നേരത്തേ വകവരുത്തിയിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ

ജമ്മു കാശ്മീരിലെ ബുദ്ഗാമിലുള്ള യൂസ്‌മാർഗ് മേഖലയിൽ സുരക്ഷാസേന 'ഓപ്പറേഷൻ കോറാഗ് " എന്ന പേരിലാണ് ദൗത്യം നടത്തിയത്. സൈന്യം, ജമ്മു കാശ്മീർ പൊലീസ്, സി.ആർ.പി.എഫ് സംഘങ്ങൾ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിനിടെ ഭീകരൻ വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ ഏറ്രുമുട്ടൽ ഇന്നലെ പുലർച്ചെ വരെ നീണ്ടു. മൂസയുടെ മൃതദേഹവും ആയുധങ്ങളും കണ്ടെടുത്തു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ നടന്ന ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ നേരിട്ടുപങ്കെടുത്ത ഫൈസൽ ജട്ട് എന്ന സുലൈമാൻ ഷാ, ഹബീബ് താഹിർ എന്ന ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരെ 2025 ജൂലായിൽ ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം വധിച്ചു. ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെയും മറ്റാരു കമാൻഡറായ യാസിറിനെയും നേരത്തേ സൈന്യം വകവരുത്തി.

പിടികൂടിയാൽ

20 ലക്ഷം

പഹൽഗാം ആക്രമണത്തിനുശേഷം മൂസ ഒളിവിലായിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ജമ്മുകാശ്മീർ പൊലീസ് 20 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളിലൊരാളായ ലഷ്‌കറെ കമാൻഡർ സാജിദ് ജട്ടുമായി മൂസ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മൂസ 2023ലാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഇയാൾ പാക് സൈനിക വിഭാഗമായ എസ്.എസ്.ജിയിലെ മുൻ കമാൻഡോയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360