SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

കേസുകൾ അട്ടിമറിക്കുന്നു,​ യു.പി പൊലീസിനെ പിരിച്ചുവിടൂ എന്ന് സുപ്രീംകോടതി

e

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിനെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും അവിടുത്തെ എല്ലാ ക്രിമിനൽ കേസുകളുടെയും അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും സുപ്രീംകോടതി. വാഹനാപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെന്നും എന്നാൽ പ്രതിപട്ടികയിൽ പേര് ചേർക്കാൻ യു.പി പൊലീസ് തയ്യാറായില്ലെന്നും കാട്ടി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷവിമർശനം. ഓരോ കേസിലും യു.പി പൊലീസിന് പ്രത്യേക അജണ്ടയുണ്ട്. എഫ്.ഐ.ആറിൽ കണ്ടാലറിയാത്തവനെന്ന് എന്തിന് എഴുതി? ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ പൊലീസിനെ വിശ്വസിക്കും? ഈ അസംബന്ധം എവിടെയെങ്കിലും അവസാനിപ്പിച്ചേ മതിയാകൂവെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ,സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി പൊലീസ് വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു.

സി.സി.ടി.വികൾക്ക്

എന്തുപറ്റീ?​

യു.പിയിലെ പൊലീസ് സ്റ്റേഷനുകളിൽ സി.സി ടി വി ക്യാമറകൾ പ്രവർത്തനരഹിതമാകുന്നതിൽ അലഹബാദ് ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചു. ക്യാമറകളിൽ കൃത്രിമം കാണിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നുവെന്ന് മലയാളി ജ‌ഡ്‌ജി അതുൽ ശ്രീധരൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ കേസ് അന്വേഷണമെന്ന് പറഞ്ഞ് ഗൗരി ബസാർ സ്റ്റേഷനിൽ 4 പേരെ അന്യായമായി കസ്റ്റഡിയിൽ വച്ചതിൽ അവർക്ക് 65000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് യു.പി സർക്കാരിന് നിർദ്ദേശം നൽകി. 10 ദിവസം നിയമവിരുദ്ധ കസ്റ്റഡിയിൽ കഴിഞ്ഞ 3 പേർക്ക് 20,000 വീതവും 2 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞയാൾക്ക് 5000 രൂപയും കൈമാറണം. ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണം. ഇതിനിടെ, സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്ത പൊലീസ് സ്റ്റേഷനുകളുടെ കാര്യത്തിൽ മാർഗനിർദ്ദേശവുമിറക്കി. ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ കൊണ്ടുവരുന്നവരുടെും,അറസ്റ്ര് ചെയ്യുന്നവരുടെയും വിവരങ്ങൾ അപ്പപ്പോൾ ജനറൽ ഡയറിയിൽ രേഖപ്പെടുത്തണം. ചിത്രകൂടിലെ സ്റ്റേഷനിൽ 24 മണക്കൂർ അന്യായമായി കസ്റ്റഡിയിൽ സൂക്ഷിച്ചെന്ന യുവാവന്റെ ഹേബിയസ് കോർപസ് ഹർജിയിലാണ് ഇടപെടൽ. യു.പി സർക്കാർ 10,000 രൂപ നഷ്‌ടപരിഹാരം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360