SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

 ഉദ്യോഗസ്ഥ ദമ്പതിമാരുടെ വീട്ടിൽ റെയ്ഡ് കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും 48 ആഡംബര വാച്ചുകളും

d

പാട്ന: ഒരു കോടി രൂപ,​ ആഭരണങ്ങൾ,​ 48 ആഡംബര വാച്ചുകൾ... ബീഹാറിലെ ഉദ്യോഗസ്ഥ ദമ്പതിമാരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണിവ.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്, പാട്നയിലെ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, ഭാര്യയും ദാനാപൂരിലെ ഡിസ്ട്രിക്ട് സബ്‌ജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീട്ടിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. പണത്തിനും ആഭരണങ്ങൾക്കും പുറമേ വസ്തുവകകൾ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. പ്രത്യേക യന്ത്രങ്ങളെത്തിച്ചാണ് ഉദ്യോഗസ്ഥർ പണം എണ്ണിയത്. വിജിലൻസ് ഡി.ഐ.ജിയുടെ മേൽനോട്ടത്തിലാണ് നടപടികൾ നടന്നത്.

 പാട്നയിൽ നിന്ന് 70 ലക്ഷം രൂപയും 6 ലക്ഷം രൂപ വിലമതിക്കുന്ന 48 വാച്ചുകളും
 ബെഗുസാരായിയിൽ നിന്ന് 9 ലക്ഷം രൂപയും സ്വർണം,​ വെള്ളി ആഭരണങ്ങളും
 രണ്ട് സ്ഥലങ്ങളിൽ നിന്ന് ഭൂമി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ
പാട്നയിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകൾ

 പാട്നയിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് സ്ഥലങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360