
ന്യൂഡൽഹി: രാജ്യത്തെ പുനരുപയോഗ ഊർജോത്പാദനം വർദ്ധിക്കുന്നതിനനുസരിച്ച് വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്താൻ 1,86,405 കോടിയുടെ ഹരിത വൈദ്യുതി ഇടനാഴിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2032-33 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി 1,36,378 കോടി സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രസരണശൃംഖല വികസിപ്പിക്കാൻ വിനിയോഗിക്കും. ബാറ്ററി സംഭരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ 50,000 കോടി. സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രസരണച്ചെലവിന്റെ ഒരു ഭാഗം കേന്ദ്രസഹായത്തിലൂടെ നികത്താനാകുന്നതിനാൽ വൈദ്യുതി പ്രസരണച്ചെലവ് കുറയ്ക്കാനും അതുവഴി ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പദ്ധതിയിലൂടെ വൈദ്യുതി ഉപകരണ നിർമ്മാണം അടക്കമുള്ള മേഖലകളിൽ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ബാറ്ററി സംഭരണ സംവിധാനങ്ങളുടെ നിർമ്മാണവും പരിപാലനവും ആഭ്യന്തര ഊർജസംഭരണ മേഖലയിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |