SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്: പൊതുതാത്പര്യമില്ല

e

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടുന്നതിൽ പൊതുതാത്പര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഡിഗ്രിയെന്നത് വ്യക്തിപരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ,​ ജസ്റ്റിസ് ഡി.എൻ.റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിലപാടെടുത്തു.

പ്രധാനമന്ത്രി ജനപ്രതിനിധിയാണ്. ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാഭ്യാസ യോഗ്യതകൾക്ക് യാതൊരു പ്രസക്‌തിയുമില്ലെന്നും വ്യക്തമാക്കി. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചതിന് 25000 രൂപ പിഴ ചുമത്തിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. വിവരാവകാശ നിയമത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനാകില്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360