SignIn
Kerala Kaumudi Online
Thursday, 01 October 2026 3.18 AM IST

മൊറോക്കോയിൽ ആദ്യ വനിതാ പ്രധാനമന്ത്രി ഫാത്തിമ സഹ്റ മൻസൂറി

d

റാബത്ത്: മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ എൽ മൻസൂരി. രാജാവ് മുഹമ്മദ് ആറാമനാണ് നിയമിച്ചത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതലയും 50കാരിയായ മൻസൂരിക്ക് നൽകി. സെപ്തംബർ 23ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയ ഓതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടിയുടെ (പാം) നേതാവാണ് മൻസൂറി. 395 അംഗ സഭയിൽ പാം 97 സീറ്റുകൾ നേടി.അറബ് ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് മൻസൂറി. ടുണീഷ്യയുടെ നജ്ല ബൗഡനാണ് ആദ്യത്തേത്. അഭിഭാഷകയായ മൻസൂറി മരാക്കേഷിന്റെ മേയറായും ഭവന, നഗരാസൂത്രണ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ മരാക്കേഷിന്റെ ആദ്യ വനിതാ മേയറായി. 2021ലും ഈ പദവിയിലെത്തി. 2008ൽ പാം രൂപീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

 പിതാവ് അ​ബ്ദു​റ​ഹ്മാ​ൻ​ ​എ​ൽ​ ​മ​ൻ​സൂ​രി​ ​(​മ​ര​ക്കേ​ഷി​ന്റെ​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഗ​വ​ർ​ണ​റും​ ​യു​ണൈ​റ്റ​ഡ് ​അ​റ​ബ് ​എ​മി​റേ​റ്റ്സി​ലെ​ ​മൊ​റോ​ക്കോ​യു​ടെ​ ​മു​ൻ​ ​അം​ബാ​സ​ഡറും)​

 വി​വാ​ഹ​ ​ബ​ന്ധം​ ​വേ​ർ​പി​രി​ഞ്ഞു.​ ​ര​ണ്ടു​മ​ക്ക​ളു​ണ്ട്.

സഖ്യചർച്ചകൾ

നിർണായകം

സഖ്യചർച്ചകളാണ് പ്രധാന വെല്ലുവിളി. 395 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 198 സീറ്റുകൾ വേണം. പാം 97 സീറ്റുകളാണ് നേടിയത്. അതിനാൽ മറ്റ് പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്. 2030 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും പ്രധാന ചുമതലയാകും. യുവാക്കളുടെ തൊഴിൽ ആവശ്യങ്ങൾക്കും മറുപടി നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360