വെല്ലിംഗ്ടൺ: ദുബായ് - ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമിയ്ക്ക് (29) എതിരെ ന്യൂസിലൻഡിലും അന്വേഷണം. ഇയാൾ രാജ്യത്ത് കുറച്ചുകാലം തങ്ങിയിരുന്നെന്ന് ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. യു.എ.ഇ, ഇസ്രയേൽ, ഓസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഇയാളെ പറ്റി അന്വേഷിക്കുന്നുണ്ട്. വിമാനത്തെ ടെൽ അവീവിലെ ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ യു.എ.ഇയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |