
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി നേരിടാൻ മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം ഉയർത്തി 5.5 ശതമാനമാക്കാൻ റിസർവ് ബാങ്ക് ധന നയ സമിതി ഐകകണ്ഠ്യേന തീരുമാനിച്ചു. ഇതോടെ റിപ്പോയുമായി ബന്ധിപ്പിച്ച ഫ്ളോട്ടിംഗ് നിരക്കിലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടും.
2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ വർദ്ധിപ്പിച്ചത്. സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണറായതിന് ശേഷമുള്ള ആദ്യ നിരക്ക് വർദ്ധനയാണ്. ഹ്രസ്വകാലയളവിൽ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയില്ലെന്ന് സഞ്‌ജയ് മൽഹോത്ര വ്യക്തമാക്കി.
ഭവന വായ്പയിലെ അധിക ബാദ്ധ്യത
(ഉദാഹരണം)
വായ്പാ തുക...........................................................40 ലക്ഷം രൂപ
കാലാവധി........................................................... 25 വർഷം
നിലവിലെ പലിശ...............................................7.5%
പുതിയ പലിശ..................................................... 7.75%
നിലവിലെ ഇ.എം.ഐ...................................... 29,559 രൂപ
പുതുക്കിയ ഇ.എം.ഐ..................................... 30,213
നിലവിലെ മൊത്തം പലിശ............................48,67,894
പുതുക്കിയ മൊത്തം പലിശ.......................... 50,63,945
പലിശ ചെലവിലെ വർദ്ധന...........................1,96,051
ഇ.എം.ഐയിലെ വർദ്ധന.....................................654
വാഹന വായ്പയിലെ മാറ്റം
(ഉദാഹരണം)
വായ്പാ തുക.........................................................10 ലക്ഷം രൂപ
കാലാവധി............................................................ 5 വർഷം
നിലവിലെ പലിശ...............................................9%
പുതുക്കിയ പലിശ..............................................9.25%
നിലവിലെ ഇ.എം.ഐ......................................20,758 രൂപ
പുതിയ ഇ.എം.ഐ.............................................20,880
ഇ.എം.ഐയിലെ വർദ്ധന.....................................122
നിലവിൽ മൊത്തം പലിശച്ചെലവ്..............2,45,502
പുതിയ പലിശ ബാദ്ധ്യത................................2,52,740
പലിശ ചെലവിലെ വർദ്ധന................................7,238
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |