SignIn
Kerala Kaumudi Online
Thursday, 08 October 2026 1.15 AM IST

അണപൊട്ടി രോഷം; രണ്ടാംദിനവും രൂക്ഷം മിന്നൽ സമരം

priyaka

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രണ്ടാംദിനവും ഡൽഹിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ മിന്നൽ സമരം. ജന്ത‌ർ മന്ദറിലേക്ക് നീങ്ങിയ പ്രതിപക്ഷ എം.പിമാർക്കുനേരെ ഡൽഹി പൊലീസും കേന്ദ്രസേനയും ബലം പ്രയാേഗിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിൽ പങ്കെടുത്തു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉച്ചഭക്ഷണത്തിനായി പ്രതിപക്ഷ എം.പിമാരെ ജൻപഥിലെ സാഗർ രത്ന ഹോട്ടലിലേക്ക് ക്ഷണിച്ചാണ് സമരത്തിന് രൂപം നൽകിയത്.

ചൊവ്വാഴ്ചത്തെ ആകാശവാണി ഭവൻ വളപ്പിലെ

രാഹുലിന്റെ അപ്രതീക്ഷിത സമരം പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിയാലോചിക്കാതെയാണെന്ന് പരാതിയുയർന്നിരുന്നു.

ഗ്യാനേഷുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സമയം ആവശ്യപ്പെടാൻ തയ്യാറാക്കിയ കത്തിൽ എം.പിമാരുടെ ഒപ്പ് വാങ്ങാനും ലക്ഷ്യമിട്ടായിരുന്നു ഖാർഗെയുടെ നീക്കം. ഉച്ചഭക്ഷണത്തിന് ശേഷം ജന്തർ മന്ദറിലേക്ക് നീങ്ങാനുള്ള തീരുമാനം സസ്‌പെൻസായി സൂക്ഷിച്ചു. 3.25ഓടെ പ്രത്യേകം ഏ‌ർപ്പാടാക്കിയ ബസുകളിൽ എം.പിമാ‌ർ ജന്തർ മന്ദറിലേക്ക്.

നിലത്തു കിടന്ന് പ്രിയങ്ക,

രാഹുലിനെ വലിച്ചിഴച്ചു

ജന്തർ മന്ദറിന് രണ്ടു കിലോമീറ്റർ അകലെ അശോക റോഡിൽ എം.പിമാരുടെ ബസുകൾ തടഞ്ഞു. ബാരിക്കേഡുകൾ കൊണ്ട് റോഡ് അടച്ചു. പ്രവർത്തകർ ബി.ജെ.പിയുടെ കൊടികളും ഫ്ലക്‌സുകളും നശിപ്പിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ഏറ്റുമുട്ടലായി. റോഡിൽ കുത്തിയിരുന്ന രാഹുലിനെ തൂക്കിയെടുത്ത് മാറ്റി. പ്രിയങ്ക നിലത്തു കിടന്നു. വലയം തീർത്ത വനിതാ പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കിയ ശേഷം പ്രിയങ്കയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഭരണഘടന ഉയർത്തിക്കാട്ടി പ്രിയങ്ക ഏറെനേരം ബസിൽ തൂങ്ങിനിന്നു. ഒരു തവണ താഴേക്കു വീഴാനും പോയി. 6.15ഓടെ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ബാരഖംബ സ്റ്റേഷനിലേക്ക് മാറ്റി.

പ്രവ‌ർത്തകർ രാഹുൽ സഞ്ചരിച്ച വാഹനത്തിന്റെ കാറ്റഴിച്ചു വിട്ട് പഞ്ചറാക്കിയതിനാൽ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയത്. രാത്രി 8 മണിയോടെ വിട്ടയച്ചു. ഇന്നും മിന്നൽ സമരം തുട‌ർന്നേക്കും.

രാ​ജി​ക്ക് ​ഗ്യാ​നേ​ഷ് ​ത​യ്യാ​റാ​യെ​ന്ന്

പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ​ ​ശ​ക്ത​മാ​കു​ന്ന​തി​നി​ടെ,​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​വ​യ്‌​ക്കാ​ൻ​ ​സ​ന്ന​ദ്ധ​നാ​യെ​ന്ന​ ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പു​റ​ത്തു​വ​ന്നു.​ ​ഭ​ര​ണ​ക​ക്ഷി​ക​ൾ​ ​ഈ​ ​നീ​ക്കം​ ​ത​ട​ഞ്ഞെ​ന്നും​ ​അ​ഭ്യൂ​ഹ​മു​ണ്ട്.​ ​എ​സ്.​ഐ.​ആ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫോം​ 6​ ​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ത് ​ആ​രെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ചോ​ദി​ക്കു​ക​യും​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​നി​യ​മ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ഗ്യാ​നേ​ഷ് ​അ​നൗ​ദ്യോ​ഗി​ക​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യ​താ​യും​ ​സൂ​ച​ന​യു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360