SignIn
Kerala Kaumudi Online
Thursday, 08 October 2026 1.16 AM IST

വികസിത ഇന്ത്യയ്‌ക്ക് മോദിയുടെ മുദ്രാവാക്യം: 'നമ്മൾ നേടും'

m

ന്യൂഡൽഹി: ദീർഘവീക്ഷണമുള്ള നയങ്ങളിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിന് 'നമ്മൾ നേടും' എന്ന മുദ്രാവാക്യം നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിൽ 25 വർഷം തികച്ചതിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന 'വികസിത ഭാരത സങ്കൽപ്പ് സഭ' ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2047 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥ, സ്വാശ്രയത്വം, ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കൽ, ഒളിമ്പിക്‌സ് ആതിഥേയത്വം , ബഹിരാകാശത്തേക്കുള്ള ചുവടുവയ്‌പ് തുടങ്ങിയ ലക്ഷ്യങ്ങൾ നമ്മൾ നേടിയെടുക്കും. ഒരിക്കൽ സങ്കൽപ്പിക്കാൻ കഴിയാതിരുന്ന ലക്ഷ്യങ്ങൾ ഇപ്പോൾ നേടി.നൂറ് വർഷങ്ങൾക്ക് മുമ്പ്, 40 കോടിയിൽ താഴെയായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇപ്പോൾ 140 കോടി ഇന്ത്യക്കാരുടെ ശക്തിയിലും സാധ്യതയിലും ഞാൻ വിശ്വസിക്കുന്നു. നമ്മളൊന്നിച്ച് നിന്നാൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം യാഥാർത്ഥ്യമാക്കാം. ഇന്ത്യയ്ക്ക് വെല്ലുവിളികൾ ഉണ്ടാകാം, 140 കോടി പരിഹാരങ്ങളുമുണ്ട്. ഇന്ന് ലോകം ഇന്ത്യയുടെ പൈലറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്, വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ പരാമർശിച്ച് മോദി പറഞ്ഞു.

വികാരാധീനനായി

നരേന്ദ്ര മോദി

പ്രസംഗത്തിനിടെ വികാരാധീനമായ മോദി ,ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് 25 വർഷത്തെ നാഴികക്കല്ല് പിന്നിടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞു. നിയമസഭയിലും ലോക്‌സഭയിലും ജനങ്ങൾ പിന്തുണച്ചു. തന്നിലുള്ള വിശ്വാസത്തിന് ജനങ്ങൾക്ക് മുന്നിൽ നമിക്കുന്നു. ജനങ്ങൾ ദൈവത്തിന്റെ രൂപമാണ്. ജനങ്ങളാണ് ദൈവം,കഠിനാദ്ധ്വാനികളായ ബി.ജെ.പി പ്രവർത്തകരാണ് ശക്തി. എന്നെ താഴെയിറക്കിയവരാണ് വീണ്ടും എഴുന്നേൽക്കാൻ പഠിപ്പിച്ചത്. പിന്തുണച്ചവർ പ്രോത്സാഹിപ്പിച്ചു. വിമർശകർ ഉള്ളിലേക്ക് നോക്കാൻ പഠിപ്പിച്ചു. രാജ്യത്തിന്റെ അനുഗ്രഹം എനിക്ക് ലഭിച്ചു. 25 വർഷത്തെ അനുഭവ പരിചയം വലിയ ആസ്തിയാണ്. ഈ ആസ്തി രാഷ്ട്രത്തിന്റേതാണ്. ഭാരത മാതാവിന്റെ ഓരോ കുട്ടിക്കും അതിന്റെ ആനുകൂല്യം ലഭിക്കണം. ഞാൻ ഇന്നും വിദ്യാർത്ഥിയാണ്. എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുന്നു-മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360