SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.29 AM IST

ഗ്യാനേഷിന്റെ കോലം കത്തിക്കാൻ ശ്രമം; തടഞ്ഞ് പൊലീസ്

dg

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് രാവണദഹനം നടത്താനുള്ള ഇടത് യുവജന-വിദ്യാർത്ഥി സംഘടനകളുടെ നീക്കം തടഞ്ഞ് ഡൽഹി പൊലീസ്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്,എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് നാടകീയ രംഗങ്ങൾ.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഐ.ടി.ഒയിലെ സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനു സമീപത്തായിരുന്നു ഇന്നലെ പ്രതിഷേധം. ഐ.ടി.ഒ മെട്രോ സ്റ്റേഷനടുത്ത് രാവണദഹനം നടത്താനായിരുന്നു സംഘടനകളുടെ തീരുമാനം. എന്നാൽ,അജോയ് ഭവനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യങ്ങളുയർത്തി ഗ്യാനേഷിന്റെ കോലം കത്തിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രതിഷേധക്കാർ ചെരുപ്പൂരി കോലത്തിൽ അടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ദസറയുടെ ഭാഗമായി ഗ്യാനേഷിന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങൾ മറ്റു സംസ്ഥാനങ്ങളിലും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360