SignIn
Kerala Kaumudi Online
Thursday, 05 November 2026 5.02 AM IST

വൈദ്യുതി സംഭരണത്തിന് 14,500 കോടിയുടെ പദ്ധതി, കേന്ദ്ര പ്രഖ്യാപനം

d

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി സംഭരണശേഷി വർദ്ധിപ്പിക്കാൻ 14,500 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കേരളത്തിന്റെ ഊർജ്ജമേഖലയ്ക്കും പുതിയ സാദ്ധ്യതകൾ തുറക്കുന്നതാണ് തീരുമാനം. 2030-31നകം 92 ജിഗാവാട്ട് മണിക്കൂർ വൈദ്യുതി സംഭരണശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 60 ജിഗാവാട്ട്/ മണിക്കൂർ പമ്പ്ഡ് ജലവൈദ്യുത പദ്ധതികൾക്കും 30 ജിഗാവാട്ട് /മണിക്കൂർ ബാറ്ററി സംഭരണത്തിനും രണ്ടു ജിഗാവാട്ട് /മണിക്കൂർ പുതിയ സംഭരണ സാങ്കേതികവിദ്യകൾക്കുമായി നീക്കിവയ്ക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 2026-27 മുതൽ 2030-31 വരെയാണ് നടപ്പാക്കുക. സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാസ്വകാര്യ സ്ഥാപനങ്ങൾക്കും മത്സരാധിഷ്ഠിത ടെൻഡറിലൂടെ പദ്ധതികളിൽ പങ്കാളികളാകാം.

ആകെ നിക്ഷേപം 97,600 കോടി രൂപയാണ്.ശേഷിക്കുന്ന 83100 കോടി ഇത്തരം സ്ഥാപനങ്ങൾ മുടക്കണം.

സൗരോർജ്ജത്തിലൂടെയുള്ള അധിക വൈദ്യുതി സംഭരിച്ച് ആവശ്യസമയത്ത് ഉപയോഗിക്കാനും വൈദ്യുതി വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഇതുവഴി കഴിയും.വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറത്തേക്ക് വിടുന്ന ജലം ഉയരത്തിലെത്തിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് ജലവൈദ്യുത പദ്ധതികളും നടപ്പാക്കാം.

കേരളം ആവശ്യപ്പെട്ടിരുന്നു

വൈദ്യുതി സംഭരണശേഷി വികസിപ്പിക്കാൻ 3,000 മുതൽ 5,000 മെഗാവാട്ട് വരെ കേന്ദ്രസഹായം കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു. 500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയുള്ള പദ്ധതിക്ക് 135 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചിട്ടുണ്ട്. പുതിയ പദ്ധതിയിൽ കേരളത്തിന് എത്ര സംഭരണശേഷി ലഭിക്കുമെന്നോ ഏതൊക്കെ പദ്ധതികൾ അംഗീകരിക്കുമെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360