SignIn
Kerala Kaumudi Online
Sunday, 08 November 2026 1.05 AM IST

പാർക്കിംഗിനെ ചൊല്ലി തർക്കം: യുവാവിനെ വെടിവച്ചുകൊന്നു

gtt

ഫരീദാബാദ്: വാഹന പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐ.ടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രക്ഷപ്പെട്ട അയൽവാസിയും പ്രതിയുമായ മോഹൻ എന്ന മോനു ശർമ്മയ്ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു.

ടെക് ഹിസാർ സ്വദേശിയായ പരംജീത് നിലവിൽ സിംഗപ്പൂർ ആസ്ഥാനമായ എഫ്.പി.ടി സോഫ്റ്റ്‌വയർ കമ്പനി ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റാണ്. സിംഗപ്പൂരിലായിരുന്ന പരംജീത് മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിൽ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താമസം. സംഭവദിവസം രാത്രി എട്ടോടെ ജിമ്മിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന മോഹനുമായി പാർക്കിംഗിനെച്ചൊല്ലി തർക്കമുണ്ടായത്. തുടർന്ന് ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് പതിനഞ്ചോ പതിനാറോ തവണ പ്രതി വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പൊലീസ് വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കവും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പൊലീസും ക്രൈംബ്രാഞ്ച് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബത്തോടൊപ്പം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രഹ്ലാദ് കുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUN FIRE, HARYANA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360