SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.19 AM IST

റോക്കറ്റ് പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരന് ദാരുണാന്ത്യം

s

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ റോക്കറ്റ് പടക്കം പൊട്ടിത്തെറിച്ച് ഡൽഹിയിൽ പത്തുവയസുകാരന് ദാരുണാന്ത്യം. ഡൽഹി നരേല സ്വദേശി ഋഷിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി വീടിനു മുന്നിൽ റോക്കറ്റ് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. റോക്കറ്റ് മുകളിലേക്ക് പോകുന്നതിന് പകരം കുട്ടിയുടെ നെഞ്ചിലേക്ക് വന്ന് പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ പടക്കാപകടങ്ങളിൽ പരിക്കേറ്റ 42 പേരാണ് ഡൽഹി എയിംസിൽ ചികിത്സ തേടിയത്. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI FIRECRACKER ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360