SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.55 AM IST

വീണ്ടും ജെൻസികളോട് സംവദിക്കാൻ ആർഎസ്‌‌എസ് മേധാവി; ഓഗസ്റ്റ് 15-ന് പ്രത്യേക പരിപാടി

-mohan-bhagwat
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

മുംബയ്: വീണ്ടും ജെൻസികളോട് സംവദിക്കാനൊരുങ്ങി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിലെ വിദ്യാർത്ഥികളുമായും യുവജനങ്ങളുമായും സംവദിക്കാനാണ് മോഹൻ ഭാഗവത് ഒരുങ്ങുന്നത്. യുവജനങ്ങളുമായി സംഘടനയ്ക്കുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സംവാദ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം.

സിവിൽ ലൈൻസിലെ കസ്തൂർചന്ദ് പാർക്കിൽ ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് ജെൻസികളോട് സംവദിക്കുക. രാവിലെ 9:30ന് അദ്ദേഹം വേദിയിൽ ദേശീയ പതാക ഉയർത്തും. മാർച്ചിൽ ലോക്‌മത് മീഡിയ ഗ്രൂപ്പ് സ്ഥാപിച്ച 200 അടി ഉയരമുള്ള ദേശീയ പതാക മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇവിടെ ഉദ്ഘാടനം ചെയ്തിരുന്നു.


യുവാക്കൾക്കിടയിലെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ ഇടപെടലുകളുടെയും, സമീപകാലത്ത് സർക്കാരിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആർ.എസ്.എസിന്റെ പുതിയ നീക്കം. നിലവിലെ സാഹചര്യങ്ങൾ ആർ.എസ്.എസ് അടക്കമുള്ള സാമൂഹിക-രാഷ്ട്രീയ സംഘടനകളെ യുവതലമുറയുമായി കൂടുതൽ അടുപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. യുവാക്കളുടെ ആഗ്രഹങ്ങൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്നിവ മനസിലാക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് മോഹൻ ഭാഗവത് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.


നാഗ്പൂരിലെ പരിപാടികൾക്ക് ശേഷം, രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 29ന് ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന പ്രമുഖ ഹിന്ദു-അമേരിക്കൻ സമ്മേളനത്തിലും മോഹൻ ഭാഗവത് പങ്കെടുക്കും. പൊതുജീവിതത്തിൽ ഹിന്ദു അമേരിക്കക്കാരുടെ വർദ്ധിച്ചുവരുന്ന പങ്കും, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, പൊതുസേവനം, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക ഇടപെടലുകൾ എന്നീ മേഖലകളിലെ അവരുടെ സംഭാവനകളും പരിപാടിയിൽ പ്രത്യേകം പരാമർശിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. 'വസുധൈവ കുടുംബം' ലോകം ഒരു കുടുംബം എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ന്യൂയോർക്കിലെ മോഹൻ ഭാഗവതിന്റെ സാന്നിദ്ധ്യം ഇതിനകം തന്നെ ശ്രദ്ധേയമാണ്.

English Summary

RSS chief Mohan Bhagwat is set to interact with students and young people in Nagpur on August 15, Independence Day, as part of an effort to strengthen the organisation’s connection with the younger generation. He will also hoist the national flag at Kasturchand Park.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN BHAGWAT, LATESTNEWS, RSS CHIEF, NATIONALNEWS, GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360