ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ ചൗരി ബസാറിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗില സിതാരയിൽ ഇന്ന് രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ട്.
അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് ആറോളം ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ തീവ്രത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇക്കഴിഞ്ഞ സെപ്‌തംബർ ആറിന് തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ പേയിംഗ് ഗസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കിയിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ സമാനരീതിയിൽ മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.
A three-storey building under construction collapsed near Chawri Bazaar Metro Station in Old Delhi at around 9:50 AM, killing two people. Several others are feared trapped under the debris, while six fire brigade units have launched rescue operations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |