SignIn
Kerala Kaumudi Online
Thursday, 05 November 2026 9.08 AM IST

നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി

d

 ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ കോടികൾ ആവശ്യപ്പെട്ടു


മുംബയ്: ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്കുൾപ്പെടെ വധ ഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘാംഗമെന്ന് അവകാശപ്പെടുന്നയാൾ കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടു.

സന്ദേശം അയച്ചയാളുടെ ശബ്ദം പൊലീസ് നിലവിലുള്ള ശബ്ദരേഖകളുമായി താരതമ്യം ചെയ്ത് പരിശോധിച്ചുവരികയാണ്.

നടൻ തുഷാർ കപൂറിനും സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചു. ഹാരി ബോക്സർ എന്ന പേരിലാണ് തുഷാറിന് സന്ദേശം ലഭിച്ചത്. ബിഷ്‌ണോയ് സംഘത്തിന്റെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പാണോ എന്നതടക്കം അന്വേഷിച്ചുവരികയാണ്. മുംബയിൽ ടൈഗർ ഷ്‌റോഫിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നിൽ ബിഷ്ണോയി സംഘമാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കുനേരെ ഭീഷണിയുയരുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇൻഡ്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ ( എ.ഐ.സ.ഡബ്ല്യു.എ) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360