
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദ്ദേശം. 28നകം രാജ്യം വിടണമെന്ന് മുംബയ് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. യു.എസ് പൗരനായ ഇമ്രാൻ ഒ.സി.ഐ കാർഡിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് കഴിയുന്നത്.
വിദേശ പൗരനായിരിക്കെ ഇവിടുത്തെ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണ്. വിദേശ പൗരന്മാർക്ക് ബാധകമായ കുടിയേറ്റ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമുണ്ടായതായി അധികൃതർ അറിയിച്ചു. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ ഏഴ്, 29 വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്.
ബി.ജെ.പി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.. ഇതിനെതിരെ ഇമ്രാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
10ന് മുംബയിൽ നടന്ന പ്രതിഷേധത്തിനിടെ നടൻ ആമിർ ഖാന്റെ അനന്തരവൻ കൂടിയായ ഇമ്രാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |