SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

രാവണനൊപ്പം പാറ്റയും എരിയും ദസറ ആഘോഷത്തിലും സി.ജെ.പി

g

ന്യൂഡൽഹി: രാവണനും കുംഭകർണനും മേഘനാദനുമൊപ്പം ഇത്തവണ പാറ്റയും എരിയും. ഡൽഹിയിലെ പീതമ്പൂരിൽ ശ്രീ കേശവ് രാംലീല കമ്മിറ്റി സംഘടിപ്പിക്കുന്ന ദസറ ആഘോഷത്തിലാണ് 30 അടി ഉയരമുള്ള പാറ്റയുടെ രൂപം കത്തിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധം തുടരുന്നതിനിടെയാണിത്. ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രാംലീല കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. പാറ്റ അഴുക്കിന്റെയും വൃത്തിഹീനതയുടെയും പ്രതീകമാണെന്നും സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പദ്ധതികളുടെ ഭാഗമായാണ് രൂപം കത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ബി.ജെ.പി എം.എൽ.എ കൂടിയായ ഗോയൽ പറഞ്ഞു. രാവണന്റെ സൈന്യത്തിലെ അസുരന്മാരിലൊരാളായും പാറ്റയുടെ രൂപം രാംലീലയിൽ അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360