
ഗാന്ധിനഗർ: ഗുജറാത്ത് ഗാന്ധിനഗറിലെ ഛത്രൽ ജി.ഐ.ഡി.സി ഫേസ്-4ലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് ഡൈ നിർമ്മിക്കുന്ന 'കോവിക ഡൈസ് ആൻഡ് ഇന്റർമീഡിയറ്റ്സ്' കമ്പനിയിൽ അപകടമുണ്ടായത്. മർദ്ദം കാരണം പൈപ്പ് പൊട്ടിയതാണ് കാരണമെന്നാണ് വിവരം. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘം പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |