
ലക്നൗ: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. 'ജൻ നീതി ഭാരത് പാർട്ടി" എന്നാണ് പേര്.
എക്സിലൂടെയായിരുന്നു പ്രഖ്യാപനം. അടുത്തകൊല്ലം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു കുറവുമില്ലെന്നും എന്നാൽ, നയരൂപീകരണത്തിൽ സാധാരണക്കാർക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നും ദിവ്യ പറഞ്ഞു. 2013 യു.പി കേഡർ ഉദ്യോഗസ്ഥയായിരുന്ന ദിവ്യ, കഴിഞ്ഞ ആഗസ്റ്റിലാണ് സർവീസിൽനിന്ന് രാജിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |