ശ്രീനഗർ: പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. ജമ്മു കാശ്‌മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ചീകാ ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്‌മീർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 11.30ഓടെ ഭദർവയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജെയ് - ഗന്ദോ റോഡിൽ പരിശോധന നടത്തുകയായിരുന്നു പൊലീസ്. പരിശോധനയുടെ ഭാഗമായി ഈ വഴിവന്ന യുവാവിനെ തടഞ്ഞു. ഇതോടെ യുവാവ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കയ്യേറ്റമുണ്ടാവുകയും വെടിവയ്‌പ്പിൽ യുവാവിനും ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഇവരെ ആദ്യം ഭദർവ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്‌ക്കായി ദോഡ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവാവ് മരണപ്പെട്ടു. കസ്റ്റഡിയിലെടുത്ത മതപ്രഭാഷകന് സംഭവത്തിലുള്ള പങ്ക് എന്താണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി ഭദർവയിൽ കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സൈന്യവും വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ കാശ്‌മീരിൽ വലിയ രീതിയിൽ തീവ്രവാദം പടർന്നുപിടിച്ചിരുന്ന മേഖലയാണ് ദോഡ. കാടുകളും മലനിരകളും നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതി പാകിസ്ഥാനിൽ നിന്നുള്ള കടന്നുകയറ്റക്കാരുടെ ഒളിത്താവളമായിരുന്നു. എന്നാൽ, രണ്ടായിരത്തിന്റെ അവസാനത്തോടെ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങളുടെ ഫലമായി ഇവിടെ സമാധാനം കൊണ്ടുവരാൻ സാധിച്ചു. 2024 ജൂലായിലുണ്ടായ ഭീകരാക്രമണത്തിൽ നാല് ഇന്ത്യൻ സൈനികർ ഇവിടെ വീരമൃത്യു വരിച്ചിരുന്നു.
A 30-year-old man, identified as Arif Hussain from Cheeka village, was killed in a police firing incident in Doda district of Jammu and Kashmir after allegedly trying to snatch a police officer’s service rifle during a late-night checkpoint. Three Special Operations Group police personnel were injured in the clash. Police have detained a religious preacher in connection with the incident and increased security deployment in the area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |