SignIn
Kerala Kaumudi Online
Thursday, 18 June 2026 12.22 PM IST

പ്രശസ്ത ചിത്രകാരൻ പത്മഭൂഷൺ എ രാമചന്ദ്രൻ അന്തരിച്ചു

READ ENGLISH VERSION
a-ramachandran

ന്യൂഡൽഹി: പ്രശസ്ത ചിത്രകാരനും പത്മഭൂഷൺ ജേതാവുമായ എ രാമചന്ദ്രൻ (89) അന്തരിച്ചു. ന്യൂഡൽഹിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് മകൻ രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് രാമചന്ദ്രന്റെ ജനനം. 1961ൽ ബംഗാളിലെ ശാന്തി നികേതനിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. തുടർന്ന് കേരളത്തിലെ ചുമർ ചിത്രകലയെക്കുറിച്ച് പഠനം നടത്തി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി.

യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങളിൽ ചിലത്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണഛായവും ജലഛായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം.2005ൽ രാജ്യം അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ARTIST, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360