SignIn
Kerala Kaumudi Online
Saturday, 10 October 2026 2.17 AM IST

 ഉപതിരഞ്ഞെടുപ്പിൽ വിജയ് എഫക്ട് മാറും തമിഴക രാഷ്ട്രീയം അണ്ണാ ഡി.എം.കെ ദുർബലമാകും പി.എം.കെ വിജയ് മുന്നണിയിലേക്ക്

t

ചെന്നൈ: തമിഴ്നാട്ടിൽ നാല് മാസത്തെ ഭരണത്തിന് ജനം നൽകിയ അംഗീകാരമായാണ് ധാരാപുരം, മധുരാന്തകം ഉപതിരഞ്ഞെടുപ്പ് ഫലത്തെ തമിഴക വെട്രി കഴകം (ടി.വി.കെ)​ കാണുന്നത്. എന്നാൽ സമീപഭാവിയിൽ തന്നെ തമിഴ്നാട് രാഷ്ട്രീയം ആകെ മാറുമെന്നതിന്റെ സൂചന കൂടിയാണിത്. തമിഴ്നാട് രാഷ്ട്രീയത്തിൽ അണ്ണാ ഡി.എം.കെ ദുർബലമാകുന്നു എന്നതിന്റെ വ്യക്തമായ ചിത്രം തെളിഞ്ഞു. അണ്ണാ ഡി.എം.കെയുടെ രണ്ട് സ്വാധീന മണ്ഡലങ്ങൾ. അവിടെ ഡി.എം.കെ എം.എൽ.എ ആയിരുന്നവർ രാജിവച്ച് ടി.വി.കെയിൽ ചേർന്നശേഷം മത്സരിച്ചുവിജയിച്ചു. സമാനമായ രീതിയിൽ രാജിവച്ച നാലുപേർ കൂടിയുണ്ട്. ആ മണ്ഡലങ്ങളിലും ഉടനെ ഉപതിരഞ്ഞടുപ്പ് വരും. അപ്പോഴും അണ്ണാ ‌ഡി.എം.കെ വോട്ടുകൾ ടി.വി.കെയിലേക്ക് ഒഴുകാനാണ് സാദ്ധ്യത.

രണ്ട് മണ്ഡലങ്ങൾ കൂടി ലഭിച്ചതോടെ നിയമസഭയിൽ ടി.വി.കെ അംഗബലം 109 ആയി. 118 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്.

മധുരാന്തകത്തെ ഫലത്തിനുശേഷം പി.എം.കെ നേതാക്കളായ അൻപുമണി രാമദോസും ഭാര്യ ഡോ.സൗമ്യ അൻപുമണിയുടെ മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ചിരുന്നു. ഇപ്പോൾ എൻ.ഡി.എ പക്ഷത്തുള്ള പി.എം.കെ ടി.വി.കെ സഖ്യത്തിലേക്കുചേരുന്നത് സംബന്ധിച്ച ച‌ർച്ച നടന്നുവെന്നാണ് വിവരം. നാലുസീറ്റുകളാണ് പി.എം.കെയ്ക്കുള്ളത്. പി.എം.കെ മുന്നണിയിലെത്തിയാൽ ബദ്ധവൈരികളായ വി.സി.കെ മുന്നണി വിടും.

 ഡി.എം.കെയുടെ വോട്ട് ധാരാപുരത്ത് 0.42% കുറഞ്ഞു.

 മധുരാന്തകത്ത് ഒരുശതമാനം കൂടി.

 അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷയായിരുന്ന ധാരാപുരത്ത് 13%ഉം മധുരാന്തകത്ത് 7% ഉം വോട്ട് കുറഞ്ഞു.

നെഗറ്റീവ് പ്രചാരണം

ക്ലിക്കായില്ല

അണ്ണാ ഡി.എം.കെ,​ എം.എൽ.എമാരെ രാജിവയ്പിച്ച് അവർക്കുതന്നെ സീറ്റ് നൽകി മത്സരിപ്പിച്ചതിനെതിരെ വ്യാപകമായ പ്രചാരണം സമൂഹമാദ്ധ്യമങ്ങിലുൾപ്പെടെ ഉയർന്നിരുന്നു. എന്നാൽ അത് വോട്ടർമാരെ സ്വാധീനിച്ചില്ല. രണ്ട് മണ്ഡലത്തിലും വിജയ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. ധാരാപുരത്ത് ആദ്യ അഞ്ച് റൗണ്ടുകൾ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി ഭാനുമതി ലീഡ് ചെയ്ത ശേഷം ഒടുവിൽ മൂന്നാം സ്ഥാനത്തേക്കെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360