SignIn
Kerala Kaumudi Online
Saturday, 10 October 2026 2.18 AM IST

ഉപതിരഞ്ഞെടുപ്പ് ജയം, കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും ആശ്വാസം

e

ന്യൂഡൽഹി: ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ" മുന്നണിയും വിദ്യാർത്ഥി സംഘടനകളും നടത്തുന്ന സമരത്തിനിടെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും ആശ്വാസം നൽകുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെയും അസാമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പിൽ വലിയ വിജയമാണുണ്ടായത്. പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യകക്ഷിയായ എ.ആർ. കോൺഗ്രസും ജയിച്ചു.

ബംഗാളിൽ നന്ദിഗ്രാമിലെയും മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലെയും ജയം ബി.ജെ.പി എതിരാളികളെക്കാൾ ഏറെ മുന്നിലാണെന്ന് തെളിയിക്കുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബി.ജെ.പി ലീഡ് നേടി. നന്ദിഗ്രാമിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച സീറ്റ് അദ്ദേഹത്തിന്റെ സഹായിയായിരുന്ന അന്തരിച്ച ചന്ദിനാഥ് രഥിന്റെ മാതാവ് ഹസിരാനി രഥിലൂടെയാണ് ബി.ജെ.പി നിലനിറുത്തിയത്. മേയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമത്തിലാണ് ചന്ദിനാഥ് കൊല്ലപ്പെട്ടത്. അതേസമയം റെജിനഗർ ആംജനതാ ഉന്നയൻ പാർട്ടിയിൽ നിന്ന് പിടിച്ചെടുക്കാനുമായി.

നന്ദിഗ്രാമിൽ തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന സഞ്ചിത പ്രധാൻ ദേ പിൻവലിഞ്ഞതിനെ തുടർന്ന് കോൺഗ്രസും ബി.ജെ.പിയും നേരിട്ടായിരുന്നു ഏറ്റുമുട്ടൽ. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് തൃണമൂൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. 17 വർഷം പഴക്കമുള്ള കേസിൽ അറസ്റ്റിലായ പ്രധാൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പുറത്തിറങ്ങിയത്.

റെജിനഗറിൽ ആം ജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി)നേതാവ് ഹുമയൂൺ കബീറാണ് ജയിച്ചത്. നവോദ നിലനിറുത്തി റെജിനഗർ രാജിവച്ച തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ മകൻ ഗൊലാം നബി ആസാദിനെയാണ് ബി.ജെ.പി തോല്പിച്ചത്. അസാമിലെ നഗാവ് മണ്ഡലം കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത് ദേശീയ തലത്തിൽ ബി.ജെ.പിക്ക് ആഘോഷിക്കാൻ വക നൽകുന്നു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ പ്രദ്യുത് ബോർഡോയുടെ രാജിയെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അസാമിലെ മുൻ ഐ.എ.എസ് ഓഫീസർ ദേവാശിഷ് ശർമ്മയെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. ഏപ്രിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു ആധിപത്യം.

കോൺഗ്രസിന്

നിരാശ

തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിന് നിരാശ നൽകുന്നതാണ് പുതുച്ചേരിയിലെ പരാജയം. മുഖ്യമന്ത്രി രംഗസ്വാമി രാജിവച്ചതിനെ തുടർന്ന് തട്ടാൻചാവടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും എൻ.ഡി.എ സഖ്യകക്ഷി എൻ.ആർ. കോൺഗ്രസിനെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തമിഴ്നാട്ടിൽ ടി.വി.കെ തരംഗം ശക്തമായി തുടരുന്നുവെന്ന സൂചനയാണ് അണ്ണാഡി.എം.കെയിൽ നിന്ന് രാജിവച്ചെത്തിയ രണ്ട് നേതാക്കളുടെയും സിറ്റിംഗ് മണ്ഡലങ്ങളിലെ ജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360