SignIn
Kerala Kaumudi Online
Friday, 14 August 2026 11.28 PM IST

യുവാക്കൾ കഴിവും പ്രതിബദ്ധതയും ഉള്ളവർ,​ പരീക്ഷകളിൽ സർക്കാർ സുതാര്യത ഉറപ്പാക്കുന്നുവെന്ന് രാഷ്ട്രപതി

READ ENGLISH VERSION
murmu-
രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾ കഴിവും പ്രതിബദ്ധതയും ഉള്ളവരെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സർക്കാർ യുവാക്കൾക്കൊപ്പമെന്നും പരീക്ഷകളിൽ സർക്കാർ സുതാര്യത ഉറപ്പാക്കുന്നുവെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ ദ്രൗപദി മുർമു പറഞ്ഞു. പൊതുപരീക്ഷകളിലെ അനഭിലഷണീയ പ്രവണതകൾ തടയാനായത് യുവാക്കൾക്ക് വലിയ പ്രചോദനവും ഉത്സാഹവും നൽകിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്ര നിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മുർമു പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന സർക്കാരാണിതെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകളും പ്രഖ്യാപിച്ചു. 9 പേർക്ക് കീ‌ർത്തിചക്രയും 7 പേർക്ക് മരണാനന്തര ബഹുമതിയും നൽകുമെന്ന് രാഷ്ട്രപതി അറിയിച്ചു. മലയാളി സൈനികൻ ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവൻ ഉൾപ്പെടെ 19 പേർക്ക് ശൗര്യ ചക്ര നൽകും. ജമ്മു കാശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ച വച്ചതിനാണ് മേജർ തരുണിന് ശൗര്യചക്ര നൽകുന്നത്. ലഫ് കേണൽ മനിയോ ഫ്രാൻസിസിന് കീർത്തി ചക്ര നൽകി ആദരിക്കും. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ടതിനാണ് ബഹുമതി. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവീൽദാർ ഗജേന്ദ്രസിംഗിന് കീർത്തിചക്ര നൽകും. ജമ്മു കാശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര നൽകി ആദരിക്കും. കത്വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരാണ് ഇവർ.

കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗിന് കീർത്തിചക്ര നൽകും. ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തിചക്ര നൽകി ആദരിക്കും. കത്വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരാണ് ഇവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRESIDENT OF INDIA, DRAUPADI MURMU, INDIAN INDEPENDENCE DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360