SignIn
Kerala Kaumudi Online
Saturday, 31 October 2026 8.52 PM IST

ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം : രാഹുൽ ഗാന്ധി

READ ENGLISH VERSION
rahul-gandhi-
രാഹുൽ ഗാന്ധി

ന്യൂഡൽഹി : എസ്.ഐ.ആർ നടപടികളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യണെമന്ന് ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് ഗ്യാനേഷ് കുമാറിന് തുടരാനാകാത്ത വിധം മതിയായ തെളിവുകൾ പ്രതിപക്ഷത്തിന്റെ കൈവശമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'2023ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭേദഗതി പ്രകാരം ലഭിച്ച നിയമപരിരക്ഷ തന്നെ രക്ഷിക്കുമെന്നാണ് ഗ്യാനേഷ് കുമാർ കരുതുന്നതെങ്കിൽ രാജ്യത്തെ ജനങ്ങളുടെ മനോഭാവം അദ്ദേഹം മനസിലാക്കണം. പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും ഗ്യാനേഷിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാ‌ർഗെയുടെ ഡൽഹിയിലെ വസതിയിലാണ് ജനകീയ കുറ്റവിചാരണ നടന്നത്. ഖാർഗെ ഗ്യാനേഷിനെതിരായ കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചു,​ മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറായിരുന്നു നടപടികൾ നിയന്ത്രിച്ചത്. പാർലമെന്റിലെ യഥാർത്ഥ നടപടിക്രമങ്ങളുടെ മാതൃകയിലായിരുന്നു പരിപാടി. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിന്റെ മാതൃകയിലായിരുന്നു പരിപാടിയുടെ വേദിയും ഇരിപ്പിട ക്രമീകരണവും.

നവംബർ ഒന്നിന് ഡൽഹിയിസെ രാാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പി്ക്കുന്ന മഹാറാലിക്ക് മുന്നോടിയായാണ് ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR, RAHUK GANDHI, MOCK PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360