ചണ്ഡിഗഢ്: സ്‌കൂളിനുള്ളിൽ മൂന്നാം ക്ളാസ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ കെജി വിദ്യാർത്ഥിനിക്ക് പരിക്ക്. ആറുവയസുകാരിയെ എട്ടുവയസുകാരൻ കല്ല്, ചെടിച്ചട്ടി എന്നിവകൊണ്ടാണ് ആക്രമിച്ചത്. ഹരിയാനയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ചണ്ഡിഗഢിലെ പിജിഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണ കാരണം വ്യക്തമല്ല.
പഞ്ച്‌കുലയിലെ സംസ്‌കൃതി മോഡൽ സ്‌കൂളിലാണ് സംഭവം നടന്നത്. ആദ്യം കല്ലുകൊണ്ടാക്രമിച്ചതിനുശേഷം ചെടിച്ചട്ടിയെടുത്ത് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒഴിഞ്ഞുകിടന്ന ക്ളാസ് മുറിയിലേയ്ക്ക് വലിച്ചുകൊണ്ട് പോവുകയും ഇവിടെവച്ച് നിരന്തരം തല തറയിൽ ഇടിപ്പിക്കുകയും ചെയ്തു. കുട്ടി ബോധരഹിതയായതിനുശേഷവും ആക്രമണം തുടർന്നു. ശേഷം കുട്ടിയുടെ തലമുടിയിൽ പിടിച്ചുവലിച്ച് സ്‌കൂൾ പരിസരത്തുകൂടി വലിച്ചിഴച്ചതായും വിവരമുണ്ട്.
പിതാവിനെ കാണാനെന്ന് പറഞ്ഞാണ് മൂന്നാം ക്ളാസുകാരൻ പെൺകുട്ടിയെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിച്ചത്. ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ അധികൃതരെയും എട്ടുവയസുകാരന്റെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
A six-year-old KG student was critically injured after being brutally attacked by an eight-year-old third-grade student at Sanskriti Model School in Haryana’s Panchkula. The girl was allegedly assaulted with stones and a flowerpot and repeatedly hit against the floor. She is undergoing treatment at PGI Chandigarh. Police have launched an investigation and questioned school authorities and the boy’s parents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |