SignIn
Kerala Kaumudi Online
Saturday, 31 October 2026 1.42 PM IST

ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റു,​ രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം

hotel-conrad
ഹോട്ടൽ കോൺറാഡ്

ബംഗളൂരു: ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദേശികൾ മരിച്ചു. ബംഗളൂരുവിലെ കോൺറാഡ് ഹോട്ടലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹോട്ടലിൽ താമസിക്കുകയായിരുന്ന ജർമൻ, സ്ളോവാക്യൻ സ്വദേശികളാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഹോട്ടലിലെ താമസക്കാരനായ യുഎസ് പൗരനും പൂളിന്റെ ചുമതലയുണ്ടായിരുന്ന ഇന്ത്യക്കാരനും പരിക്കേറ്റു.

ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനായിരുന്ന അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57) ആണ് മരണപ്പെട്ട ജർമൻ പൗരൻ. ടെക് കമ്പനിയായ ഐബിഎമ്മിലെ പ്രോജക്റ്റ് മാനേജരായ ജുരാജ് ഹോർവാറ്റ് (45) ആണ് മരണപ്പെട്ട സ്ലൊവാക്യൻ പൗരനെന്നും തിരിച്ചറിഞ്ഞു. യുഎസ് പൗരനായ മാത്യു ഡെസാന്റിസ് (41), ഇന്ത്യക്കാരനായ പൂൾ അറ്റൻഡന്റ് രാഹുൽ തിവാരി (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വിമ്മിംഗ് പൂൾ മെയിന്റനൻസിനായി നവംബർ 30വരെ അടച്ചതായി ഹോട്ടലിലെ വെബ്‌സൈറ്റിൽ പറയുന്നു. എന്നാൽ വിദേശികളുടെ മരണത്തിൽ ഹോട്ടൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിൽട്ടൺ ഗ്രൂപ്പിന്റെ ഭാഗമായ, 24 നിലകളുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലാണ് കോൺറാഡ്. ഹോട്ടലിലെ മൂന്നാം നിലയിലാണ് സ്വിമ്മിംഗ് പൂളുള്ളത്. ഹോട്ടലിലെ സ്റ്റാൻഡേർഡ് റൂമിൽ ഒരു രാത്രി തങ്ങുന്നതിന് 25,000 രൂപയാണ് നിരക്ക്.

English Summary

Two foreign nationals, a German and a Slovakian, died from electric shocks at the swimming pool of Bengaluru’s five-star Conrad Hotel. A US citizen and an Indian pool attendant were injured while attempting to rescue them. The injured are reported to be out of danger. Police have registered a case and launched an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANGALORE CONRAD HOTEL DEATHS, SWIMMING POOL ELECTRIC SHOCK, ALEXANDER MAXIMILIAN THIES, JURAJ HORVAT DEATH, BENGALURU HOTEL ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360