SignIn
Kerala Kaumudi Online
Saturday, 31 October 2026 12.51 AM IST

ഐ.എൻ.എസ് വിക്രാന്തിൽ റഫാൽ ലാൻഡിംഗ്

k

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നാവികസേനയുടെ റഫാൽ മറൈൻ യുദ്ധവിമാനത്തിന്റെ ആദ്യ ലാൻഡിംഗ് വിജയകരം. ഫ്രാൻസിൽ നിന്ന് നാവികസേനയ്ക്കായി 26 റാഫേൽ മറൈൻ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. വിമാനം വിന്ന്യസിക്കുന്നതിന് മുൻപായുള്ള പരീക്ഷണ പറക്കലാണ് വിജയകരമായി പൂർത്തിയാക്കിയത്.

ആദ്യ ശ്രമത്തിൽ വിമാനം കപ്പലിന്റെ ഡെക്കിൽ വിജയകരമായി ലാൻഡു ചെയ്‌തു. കപ്പലിൽ നിന്ന് പറന്നുയർന്ന് ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും ആകാശ ഭീഷണികളെ തടയാനും ദീർഘദൂര ആക്രമണങ്ങൾ നടത്താനും മറൈൻ റഫാലിനാവും.

26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2025 ഏപ്രിൽ 28നാണ് ഇന്ത്യയും ഫ്രാൻസും 63,000 കോടിയുടെ കരാറിൽ ഒപ്പിട്ടത്. 22 ഒറ്റ സീറ്ററുകളും നാല് ഇരട്ട-സീറ്ററുകളും ഉൾപ്പെട്ടതാണ് കരാർ. അനുബന്ധ ഉപകരണങ്ങൾ,ആയുധങ്ങൾ,സിമുലേറ്റർ.ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഓഫ്‌സെറ്റ് കരാർ,പരിശീലനം,ലോജിസ്റ്റിക് പിന്തുണ ഉറപ്പാക്കും. ആദ്യ ബാച്ച് വിമാനങ്ങൾ 2029ൽ ലഭിച്ചേക്കും. റഷ്യൻ മിഗ്-29കെ വിമാനത്തിന് പകരം ഐ.എൻ.എസ് വിക്രാന്തിലും ഐ.എൻ.എസ് വിക്രമാദിത്യയിലും 2031ൽ വിന്യസിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAFALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360