മുംബയ്: തനിക്കു നേരെയുണ്ടായ വെടിവയ്‌പ്പ് സംഭവത്തിന് പിന്നാലെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന ബോളിവുഡ് താരം ടൈഗർ ഷ്റോഫ് വീണ്ടും പൊതുവേദിയിൽ തിരിച്ചെത്താൻ ഒരുങ്ങുന്നു. നംവംബർ മൂന്നിന് മുംബയിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ താരം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
നടി ക്ലോഡിയ സീസ്‌ലയുടെ 'ബിയോണ്ട് വെയിറ്റ് ലോസ്: ഈറ്റിംഗ്, ഹീലിംഗ് ആൻഡ് ഏജിംഗ് വിത്ത് ക്ലോഡിയാസ് കോൺസെപ്റ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ടൈഗർ പങ്കെടുക്കുക. ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നാണ് വിവരം. ടൈഗർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ലോഡിയയും സ്ഥിരീകരിച്ചു. ദീപാവലിയോടനുബന്ധിച്ചുള്ള ചില പരിപാടികളിലും താരം പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വെടിവയ്‌പ്പ് സംഭവത്തിൽ നിന്നും മാനസികമായി മുക്തനായി ആത്മവിശ്വാസം വീണ്ടെടുക്കാൻ അല്‌പം സമയെമയടുത്തെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ താരം ആഗ്രഹിക്കുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
രാജ് മേത്ത സംവിധാനം ചെയ്യുന്ന ധർമ്മ പ്രൊഡക്ഷൻസിന്റെ 'ലഗ്‌ജാ ഗലേ'യാണ് ടൈഗറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. കഴിഞ്ഞ 18ന് നടന്ന വെടിവയ്പിൽ പരിക്കേറ്റ ടൈഗർ ഷ്റോഫ് വിശ്രമത്തിലായിരുന്നു. പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘമാണെന്നും അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളെ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും തെളിഞ്ഞിരുന്നു.
Bollywood star Tiger Shroff, who had stayed away from public events after the recent firing attack on him, is set to return to the public stage.As per reports, he will attend a book launch event in Mumbai on November 3. He will be attending the launch of actress Claudia Ciesla's book 'Beyond Weight Loss: Eating, Healing and Ageing with Claudia's Concept'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |