SignIn
Kerala Kaumudi Online
Friday, 19 June 2026 8.19 AM IST

നടി ശ്രുതിയുടെ ഭർത്താവും മിസ്റ്റർ തമിഴ്‌നാടുമായിരുന്ന അരവിന്ദ് ശേഖർ അന്തരിച്ചു

READ ENGLISH VERSION
-arvind-shekhar

ചെന്നെെ: തമിഴ് നടി ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവ് അരവിന്ദ് ശേഖർ (30) ഹൃദയാഘാതം മൂലം മരിച്ചു. 2022ലെ മിസ്റ്റർ തമിഴ്നാട് ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിന് പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി പ്രണയത്തിലായിരുന്ന ശ്രുതിയും അരവിന്ദും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്.

അരവിന്ദിന്റെ മരണത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനെതിരെ നടി ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെയാണ് ശ്രുതി പ്രതികരിച്ചത്. അരവിന്ദ് മരിച്ചത് ഹൃദയാഘാതം വന്നാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.

A post shared by Sruthi Shanmuga Priya (@sruthi_shanmuga_priya)

പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലെെനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ARVIND SHEKHAR, TAMIL, RIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360