SignIn
Kerala Kaumudi Online
Saturday, 23 May 2026 4.37 PM IST

യമുനയിലെ മലിനീകരണം; കോക്രോച്ച് സമരവുമായി സാമൂഹിക പ്രവർത്തകൻ

yamuna-apollution

മഥുര: യമുനാനദിയിലെ മലിനീകരണത്തിനെതിരെ മഥുരയിൽ സാമൂഹിക പ്രവർത്തകന്റെ വേറിട്ട പ്രതിഷേധം. കോക്രോച്ച് വേഷം ധരിച്ച് പാട്ടുപാടിയും നൃത്തം ചെയ്തുമാണ് മഥുര മുൻസിപ്പൽ കോർപ്പറേഷനിൽ ഇദ്ദേഹം പ്രതിഷേധിച്ചത്. അടുത്തിടെ രൂപവത്കരിക്കപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പ്ലാറ്റ്‌ഫോമിന് പിന്നാലെയാണ് ഈ വേറിട്ട പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്.

യമുനയിലെ മലിനീകരണം, നഗരത്തിലെ മാലിന്യ കൂമ്പാരങ്ങൾ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ ഇത്തരമൊരു വേഷം ധരിക്കാൻ താൻ നി‌ർബന്ധിതനായെന്ന് സാമൂഹിക പ്രവർത്തകൻ ദീപക് ശ‌ർമ്മ പറഞ്ഞു.

ജല മലിനീകരണ പ്രതിരോധ നിയന്ത്രണ നിയമം ഉദ്ധരിച്ച് സംസാരിച്ച അദ്ദേഹം, നദികളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പ്രതിഷേധമെന്നും നദിയിലേക്ക് മലിനജലമോ അഴുക്കുചാലുകളോ തുറന്നുവിടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി.

അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ യമുനാ നദിയുടെ അവസ്ഥ കൂടുതൽ വഷളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ ഈ സംഭവത്തോട് പ്രതികരിക്കാൻ നഗരസഭാ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, മഥുര നഗരസഭാ ഓഫീസിൽ ശർമ്മയുടെ പ്രതിഷേധം കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പലരും പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, YAMUNA, POLLUTION, MATHURA, COCKROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360