SignIn
Kerala Kaumudi Online
Thursday, 02 July 2026 11.42 PM IST

ആത്മഹത്യയ്ക്ക് ശ്രമിച്ച് ഈറോഡ് എംപി ഗണേശമൂർത്തി; ആരോഗ്യനില  ഗുരുതരമെന്ന് വിവരം

READ ENGLISH VERSION
mp-ganesamoorthy

ചെന്നെെ: തമിഴ്‌നാട് ഈറോഡ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ദേഹത്തെ കോയമ്പത്തൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

എംഡിഎംകെ പാർട്ടി നേതാവായ ഗണേശമൂർത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂർത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡിൽ ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഗണേശമൂർത്തിയെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, GANESAMOORTHY, HOSPITALISED, MP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360