SignIn
Kerala Kaumudi Online
Thursday, 15 October 2026 6.54 PM IST

രണ്ട് കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയി; ആർ പി എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

railway-track

പട്ന: രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ബീഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. കുറച്ച് വർഷങ്ങളായി പഞ്ചസാര മിൽ അടഞ്ഞുകിടക്കുകയാണ്. അതിനാൽ തന്നെ ഈ പാതയിലൂടെ ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ആർ പി എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബീഹാറിൽ നിത്യസംഭവമാണ്. എന്നാൽ റെയിൽവേ ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ പി എഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TWO KILOMETERS, OF RAILWAY TRACKS, WERE STOLEN, IN BIHAR, RAILWAY TRACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360