പാമ്പുകടി മരണങ്ങൾ ഏറ്റവുമധികം സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. ശംഖുവരയൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി,മൂർഖൻ എന്നീ പാമ്പുകൾ കാരണമാണ് രാജ്യത്ത് ഏറെ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. പാമ്പുകടിയുടെ കാര്യത്തിലും മരണത്തിലും ആകസ്‌മികതകൾ ഇല്ലെന്നാണ് ലോകമാകെയുള്ള ഈ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച ഗവേഷകർ പറയുന്നത്. അമൃത ജെബിഐ സെന്ററിലെ ചന്ദ്രശേഖർ ജാനകിറാമും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
1987 മുതൽ 2025 വരെയുള്ള കാലയളവിലെ 142 പഠനങ്ങൾ ക്രോഡീകരിച്ചാണ് സംഘം ഒരു നിഗമനത്തിലെത്തിയത്. മിക്കവാറും പാമ്പുകടിക്ക് ഇരയാകുന്നവർ ജോലി ചെയ്യുന്ന സാഹചര്യവും ആന്റിവെനം ലഭ്യമാകുന്ന ആശുപത്രിയുടെ ദൂരവും പാമ്പുകടി മരണങ്ങളുടെ ആക്കം കൂട്ടുന്നു. എർത്ത്.കോം എന്ന ശാസ്‌ത്ര വെബ്‌സൈറ്റിന് ഇവർ നൽകിയ പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്.
ഏറ്റവുമധികം ജോലിസ്ഥലത്ത് വച്ച് പാമ്പുകടിയേൽക്കുന്നവർ കർഷകരും തോട്ടം തൊഴിലാളികളുമാണ്. മണ്ണിൽ പണിയെടുക്കുന്ന ഇവരാണ് ആകെ പാമ്പുകടിയേൽക്കുന്നവരിൽ 59.1 ശതമാനവും. മിക്ക കർഷകരും ഒപ്പം തേയില, കാപ്പി, റബ്ബർ, പന എന്നിവയുടെ തോട്ടങ്ങളിൽ കൃഷിചെയ്യുന്നവരുമാണ് പാമ്പുകടിയേൽക്കുന്നവർ.
ഒൻപത് ശതമാനത്തിലേറെ പാമ്പുകടിയേൽക്കുന്ന ആളുകളുള്ളത് നിർമ്മാണതൊഴിൽ, ചുമട്ടുതൊഴിലാളികൾ, മരംമുറി, ഇഷ്‌ടികനിർമ്മാണം എന്നിങ്ങനെ ജോലിക്കാരിലാണ്. നടന്നുപോകുമ്പോൾ പാമ്പുകടിയേറ്റത് 8 ശതമാനത്തിലേറെപേർക്കാണ്. പാമ്പിനെ കണ്ടെന്ന വിവരം കിട്ടി അവയെ പിടിക്കാനോ, രക്ഷിക്കാനോ, കൊല്ലാനോ ശ്രമിക്കുന്ന 3.6 ശതമാനം പേർക്കും പാമ്പുകടിയേൽക്കുന്നുണ്ട്. വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യുമ്പോൾ പാമ്പുകടിയേൽക്കുന്നത് 2.4 ശതമാനം പേർക്കാണ്. വെള്ളത്തിൽ ജോലിനോക്കുന്നവരിൽ 0.4 ശതമാനംപേർക്ക് പാമ്പുകടിയേൽക്കുന്നുണ്ട്. മിക്കവർക്കും മുട്ടിനുതാഴെയാണ് കടിയേറ്റത്. കണങ്കാലിന് താഴെ കടിയേറ്റത് 79 ശതമാനത്തിനാണ്.
ഉറങ്ങിക്കിടക്കുമ്പോഴോ, നേരം പുലരുന്ന നേരത്തോ, ഇരുട്ടുമ്പോഴോ അല്ല കൂടുതൽ പാമ്പുകടിയേൽക്കുന്ന സംഭവവും ഉണ്ടാകുന്നത് എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. 39 ശതമാനം പാമ്പുകടിയും ഉണ്ടാകുന്നത് ഉച്ചയ്‌ക്ക് ശേഷം ആണ്. 29 ശതമാനമാകട്ടെ വൈകിട്ട് ആറ് മുതൽ അർദ്ധരാത്രി 12 വരെയുള്ള സമയത്താണ്. പകൽ സമയത്ത് തന്നെയാണ് കൂടുതൽ പാമ്പുകടി സംഭവങ്ങളും 52.6 ശതമാനമാണിത്.
ഏറ്റവുമധികം ജനങ്ങളെ കടിച്ച പാമ്പ് ഇനം അണലിയാണ്. 1,16,759 എണ്ണം. 85.12 ശതമാനം ആളുകളെയും കടിച്ചത് അണലിയാണ്. മൂർഖൻ വിഭാഗത്തിൽപെട്ട പാമ്പുകൾ 2.84 സംഭവങ്ങളിൽ കാരണക്കാരാണ്. ശംഖുവരയൻ വിഭാഗത്തിൽ പെട്ടവ 1.9 ശതമാനമാണ്. ചേനത്തണ്ടനാണ് ഇന്ത്യയിൽ ഏറ്റവുമധികം പാമ്പുകടി കേസിലും കാരണക്കാരൻ. 51 ശതമാനം. ഓസ്‌ട്രേലിയയിൽ ഇത് ബ്രൗൺ സ്നേക്കാണ്.
മൺചുമരുകളും പൊട്ടിയ മച്ചും തുറന്നയിടങ്ങളുമുള്ളയിടത്ത് പാമ്പുകടിക്കുള്ള സാദ്ധ്യത കൂടുതലാണ്. 20നും 60നുമിടയിൽ പ്രായമുള്ളവർക്കാണ് കൂടുതലും പാമ്പുകടി ഏൽക്കുന്നത്. ഒരു പാമ്പിന് ഉപയോഗിക്കുന്ന ആന്റിവെനം മറ്റൊന്നിന് പറ്റില്ല എന്നതും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
India is among the countries with the highest number of snakebite deaths. Snakes such as the Russell’s viper, saw-scaled viper, common krait, and cobra account for a large share of snakebite fatalities. Researchers who have studied the issue globally say that snakebite incidents and deaths are not entirely random and follow identifiable patterns.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |